പുന്നയൂർക്കുളം: രാഹുൽ ഗാന്ധിക്കെതിരായ ഗുജറാത്ത് സൂറത്ത് കോടതി വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആൽത്തറയിൽ ആഹ്ലാദ പ്രകടനം നടത്തി. കുന്നത്തൂർ പാർട്ടി ഓഫീസിന് മുൻപിൽ നിന്ന് ആരംഭിച്ച പ്രകടനം ആൽത്തറയിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.രാജൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് മൂസ ആലത്തയിൽ, സലീൽ അറക്കൽ തുടങ്ങിയവർ സംസാരിച്ചു. ആഹ്ലാദ പ്രകടനത്തിന് അബൂബക്കർ കുന്നംക്കാട്ടയിൽ, കമറുദ്ധീൻഷാ, ടിപ്പു ആറ്റുപ്പുറം, കെബീർ തെങ്ങിൽ, അഷറഫ് മാവിൻച്ചുവട്, മൊയ്തുണ്ണി ചാലിൽ, ഷെരീഫ് മേലേപ്പുറം, അബൂബക്കർ, ധർമ്മൻ, കുഞ്ഞിമൊയ്തു ചെമ്മണ്ണൂർ, അബ്ദു ഇല്ലത്തയിൽ, പ്രിയേഷ്, മൊയ്തീൻ അണ്ടത്തോട്, ഗണേശൻ എന്നിവർ നേതൃത്വം നൽകി.