തൃശൂർ: രാഷ്ട്രീയപകപോക്കലിനും മാധ്യമവേട്ടയ്ക്കുമെതിരേ അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലേക്ക് പരിയാരം ബ്ലോക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് കെപിസിസി സെക്രട്ടറി എ.പ്രസാദ് ഉദ്ഘാടനം ചെയ്തു.
എത്ര കേസ് എടുത്താലും മുഖ്യമന്ത്രിയുടെ അഴിമതി തുറന്നു കാണിക്കുമെന്നും
പ്രതിപക്ഷ ശബ്ദത്തെ മുഖ്യമന്തി ഭയക്കുന്നു എന്നും കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് എം.ടി. ഡേവിസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ പി കെ. ഭാസി, പി കെ ജേക്കബ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്മാരായ മുരളി ചക്കുന്തറ, ജോസ് പാറക്കാ, കെ ടി ജോൺസൺ, ദിലീപ് ദിവാകരൻ, മണ്ഡലം പ്രസിഡന്റ്മാരായ വി.വി ജോർജ്, എൻ സി തോമസ് ,പ്രിൻസ് മാസ്റ്റർ, സി വി ആന്റണി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി പി പോളി, അഡ്വക്കേറ്റ് ലിജോ ,സാൻഡി ജോസഫ്, അഡ്വക്കേറ്റ് സി എൽ ഡേവിസ്, ഡേവിസ് കരിപ്പായി എന്നിവർ പ്രസംഗിച്ചു.