Friday, November 22, 2024

പെരിയമ്പലത്ത് അടിപ്പാത ആവശ്യപ്പെട്ട് ടിഎൻ പ്രതാപൻ എംപിക്ക് നിവേദനം നൽകി

പുന്നയൂർക്കുളം: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ചാവക്കാട്-പൊന്നാനി ദേശീയപാതയിലെ പെരിയമ്പലത്ത് അടിപ്പാത നിർമ്മാണം ആവശ്യപ്പെട്ട് ക്ഷേത്ര വിശ്വാസികൾ ടിഎൻ പ്രതാപൻ എംപിക്ക് നിവേദനം നൽകി. പെരിയമ്പലത്ത് സ്ഥിതി ചെയ്യുന്ന രണ്ട് പ്രധാന ക്ഷേത്രങ്ങളുടെയും ഇടയിലൂടെ കടന്നു പോകുന്ന ദേശീയപാത വികസനം കഴിഞ്ഞാൽ വിശ്വാസികൾക്ക് റോഡ് മുറിച്ച് കടക്കുവാൻ പ്രയാസം സൃഷ്ടിക്കും. ഇതിന് പരിഹാരമായി അടിപ്പാത നിർമ്മാണത്തിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു. പ്രിയേഷ് അയ്യരകത്ത്, പ്രസന്നകുമാർ അറക്കൽ, പ്രകാശ്കുമാർ അറക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments