വടക്കേക്കാട്: വടക്കേക്കാട് അണ്ടിക്കോട്ട് കടവിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ 75 വയസ്സുള്ള അബ്ദുല്ല, ഭാര്യ 64 വയസ്സുള്ള ജമീല എന്നിവരെയാണ് കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പേരക്കുട്ടി മുന്ന എന്ന ആഗ്മലാണ് കൊലപാതകം നടത്തിയത്. ഗള്‍ഫില്‍ നിന്ന് വന്ന മകന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പേരക്കുട്ടിക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട ദമ്പതികളുടെ മൂത്ത മകള്‍ നിമിതയുടെ ആദ്യ വിവാഹത്തിലെ മകനാണ് ആഗ്മല്‍. നിമിത വിവാഹമോചിതയായ ശേഷം ആഗമല്‍ ഇവരോടപ്പമാണ് താമസിക്കുന്നത്. 

                                    