Friday, September 20, 2024

തിരുവത്ര അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.

ചാവക്കാട്: തിരുവത്ര പ്രദേശത്തെ
മദ്രസ്സകളിൽ നിന്ന് 5,7,10 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് പി.കെ അബ്ദുൽ കരിം ഹാജിയുടെ പേരിലും എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് കെ.എം അഷറഫിന്റെ പേരിലും അവാർഡുകൾ വിതരണം ചെയ്തു. കൂടാതെ ഖുർആൻ ഹാഫിളായ രണ്ടു പേരെയും നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ രണ്ടു വിദ്യാർത്ഥികളെയും ആദരിച്ചു.

 അൽ റഹ്‌മ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു. പൊന്നാനി എ.ഇ.ഒ ടി.എസ് ഷോജ മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.എച്ച് താഹിർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.എ മൊയ്ദീൻഷ, ഫൗണ്ടർ ട്രസ്റ്റ് അംഗം ഇ.പി.സുലൈമാൻ ഹാജി എന്നിവർ സംസാരിച്ചു.  ട്രസ്റ്റ് അംഗം കെ.കെ സിദ്ദീഖ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ കോർഡിനേറ്റർ സി.കെ മുഹസിൻ അതിഥികളെ പരിചയപ്പെടുത്തി. ട്രസ്റ്റ് അംഗം ഫിറോസ് ചാലിൽ  അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.

ചീഫ് കോർഡിനേറ്റർ ടി.എം മൊയ്തീൻഷ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments