പുന്നയൂർക്കുളം: ചമ്മന്നൂരിൽ അമൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ചട്ടലംഘനം സംബന്ധിച്ച പരാതികളിൽ നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്കാണ് (തൃശൂർ) കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഓഗസ്റ്റിൽ നടക്കുന്ന സിറ്റിംഗിൽ കേസ് വീണ്ടും പരിഗണിക്കും.തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ ഭൂമിക്കടിയിൽ മുഴക്കം, ആശങ്ക വേണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടി
സ്‌കൂൾ കാമ്പസിലുള്ള കെട്ടിടങ്ങളുടെ വിസ്തീർണം പുന്നയൂർക്കുളം പഞ്ചായത്തിന്റെ വസ്തു നികുതി രജിസ്റ്ററിൽ രേഖപ്പെടുത്തിയതിൽ നിന്നും വ്യത്യാസമുണ്ടെന്ന് സാങ്കേതികവിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വസ്തുനികുതി രജിസ്റ്ററിൽ ഉൾപ്പെടാത്ത നിർമ്മാണം നിയമാനുസൃതം ക്രമവത്കരിക്കാൻ സ്‌കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ട്.ഇതിൽ സ്‌കൂൾ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ കെട്ടിടനിർമ്മാണം അനധികൃതമായി പരിഗണിച്ച് വിസ്തീർണം തിട്ടപ്പെടുത്താൻ സാങ്കേതിക വിഭാഗം അസിസ്റ്റന്റ് എൻജിനിയർക്ക് കത്ത് നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി നടപടികൾ സ്വീകരിക്കുമെന്നും ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
തുടർനടപടി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുള്ളതായി ഡെപ്യൂട്ടി ഡയറക്ടർ കമ്മിഷനെ അറിയിച്ചു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങളിൽ ഭിന്നശേഷിക്കാർക്ക് റാമ്പ് സൗകര്യം ഇല്ലെന്നും പരാതിയുണ്ട്.

