Monday, November 25, 2024

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഗുരുവായൂർ യൂണിറ്റ് കൺവെൻഷൻ നടന്നു

ഗുരുവായൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഗുരുവായൂർ  യൂണിറ്റ് കൺവെൻഷൻ നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി ജോസ്  ഉദ്ഘാടനം ചെയ്തു. യൂണിയന്റെ  സ്ഥാപക പ്രസിഡണ്ട് ചിത്രൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ യോഗം അനുശോചനം  അർപ്പിച്ചു. മണിപ്പൂർ കലാപത്തിൽ ഇരകളായവർക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ലഭിക്കാനുള്ള  പെൻഷൻ പരിഷ്ക്കരണ കുടിശ്ശിക, ക്ഷാമാശ്വാസ കുടിശിക അനന്തമായി നീണ്ടുപോകുന്നതിലും മെഡിസെപ്പ് പദ്ധതിയിലെ നൂനതകൾ പരിഹരിക്കുന്നതിലും ഫലപ്രദമായ നടപടികൾ സർക്കാർ ഭാഗത്തു നിന്ന് ഉണ്ടാകാത്തതിൽ  കൺവെൻഷൻ പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡണ്ട് പി.ഐ സൈമൺ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. നവാഗതരെയും, വിവിധ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്, എ വൺ ലഭിച്ച പെൻഷൻകാരുടെ കുടുംബങ്ങളിലെ വിദ്യാർത്ഥികളെ ആദരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് പി.വി ബാലചന്ദ്രൻ മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറി കെ.വി രാമകൃഷ്ണൻ, സാംസക്കാരിക കൺവീനർ പി ശിവദാസ്, സെക്രട്ടറി ജോർജ്ജ് പോൾ എൻ, ട്രഷറർ എം രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments