ഗുരുവായൂർ: ഇരിങ്ങപ്പുറത്ത് കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസം മുട്ടി മരിച്ചു. ഇരിങ്ങപ്പുറം പൂക്കോട്ടിൽ സുകുമാരൻ (54)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുവായൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഗുരുവായൂർ ആംബുലൻസ് പ്രവർത്തകർ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.