Friday, September 20, 2024

മന്ദലാംകുന്ന് ടീം ക്രെസന്റിന്റെ സൗജന്യ നേത്ര – രക്ത പരിശോധന ക്യാമ്പ് നാളെ നടക്കും

പുന്നയൂർ: മന്ദലാംകുന്ന് ടീം ക്രെസന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര – രക്ത പരിശോധന ക്യാമ്പ് നാളെ (ഞായർ) നടക്കും. രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരു മണി വരെ മന്ദലാംകുന്ന് മള്ഹറുൽ ഹുദാ മദ്രസ്സയിൽ നടക്കുന്ന ക്യാമ്പ് പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന്, വടക്കേക്കാട് എസ്.എച്ച്.ഒ അമൃതരംഗൻ, പുന്നയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം സൈദലവി എന്നിവർ മുഖ്യാതിഥികളാവും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments