Wednesday, April 2, 2025

നബീല്‍ എന്‍എംകെ വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ്

പുന്നയൂർക്കുളം: വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റായി നബീല്‍ എന്‍ എം കെ സ്ഥാനമേറ്റു. വരണാധികാരി ചാവക്കാട് എഡിഎ എ.എന്‍. മനോജിന്റെ നേതൃത്വത്തില്‍ ഇന്നു പതിനൊന്ന് മണിക്ക് നടന്ന തെരഞ്ഞെടുപ്പിലാണ്നബില്‍ പ്രസിഡന്റ് ആയി തിരഞ്ഞടുക്കപ്പെട്ടത്. പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന മുന്‍ ധാരണപ്രകാരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.കെ ഫസലുല്‍ അലിയും, വൈസ് പ്രസിഡന്റായിരുന്ന പ്രീതി ബാബുവും രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വരണാധികാരി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുന്‍ പ്രസിഡന്റ് വി.കെ. ഫസലുല്‍ അലി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മന്‍ രുഗ്മ്യ സുധീര്‍ , വാര്‍ഡംഗങ്ങള്‍, പ്രാദേശിക നേതാക്കള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പതിനാറ് അംഗങ്ങളുള്ള പഞ്ചായത്തില്‍ യു.ഡി.എഫിന് ഒമ്പതും എല്‍.ഡി.എഫിന് ഏഴും സീറ്റാണുള്ളത്. എല്‍.ഡി.എഫും മത്സരരംഗത്തുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments