Friday, October 10, 2025

അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിജയികളെ അനുമോദിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത്‌ മെമ്പർ റഹീം വീട്ടിപറമ്പിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എസ്. അലി അധ്യക്ഷത വഹിച്ചു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ.നിഷാർ മുഖ്യാതിഥിയായി. ക്ലബ്ബ് പ്രസിഡന്റ്‌ സുഹൈൽ അബ്ദുള്ള, വി. മായിൻകുട്ടി, ഹുസൈൻ വലിയകത്ത് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ക്യാപ്റ്റൻ സോഷ്യൽ ഫൌണ്ടേഷൻ അഡ്മിനിസ്ട്രേറ്റർ ഫസ്‌ന വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു.
അസ്‌ലം തെങ്ങിൽ, എച്ച്.കെ. സുഹൈൽ, ഫിറോസ്, സക്കരിയ, റമീസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന അനുമോദന പരിപാടിയിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ. നിഷാർ സംസാരിക്കുന്നു
RELATED ARTICLES
- Advertisment -

Most Popular

Recent Comments