Saturday, April 12, 2025

കടപ്പുറം പഞ്ചായത്തിനെ സി.ആർ. ഇസെഡ്- രണ്ടിൽ ഉൾപ്പെടുത്തണം; മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി

തൃശൂർ: കടപ്പുറം പഞ്ചായത്തിനെ തീരദേശ പരിപാലന നിയമത്തിന്റെ 3 ബി വിഭാഗത്തിൽനിന്ന് മാറ്റി സി.ആർ. ഇസെഡ്- രണ്ടിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് നിവേദനം നൽകി. കേരള തീരദേശപരിപാലന അതോറിറ്റി സംഘടിപ്പിച്ച ജില്ലാ പബ്ലിക്‌ ഹിയറിങ്ങിൽ കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി മെമ്പർ സെക്രട്ടറിക്കാണ് മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകിയത്. സി.ആർ. ഇസെഡ് നിയമം മൂലം നിരവധി പേരാണ് പഞ്ചായത്തിൽ ദുരിതം അനുഭവിക്കുന്നതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറർ സെയ്തുമുഹമ്മദ് പോക്കാക്കില്ലത്ത്, എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.പി മൻസൂർ അലി, മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.എ അഷ്‌കർ അലി, ആർട്ടിസാൻസ് ആന്റ് അൺസ്‌കിൽഡ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എ.വി അബ്ദുൽ ഗഫൂർ എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments