ഗുരുവായൂർ: ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെ ലോഡ്ജില്‍ അച്ഛനും രണ്ടു മക്കളും ആത്മഹത്യക്ക് ശ്രമിച്ചു. മക്കൾ മരിച്ചു. 14, 8 വയസ്സ് പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചത്. ഇവരെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള പിതാവിനെ തൃശൂര്‍ അമല ആശുപത്രിയിലേക്കു മാറ്റി.
വീഡിയോ വാർത്ത
ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെ ലോഡ്ജിലാണ് സംഭവം. ഇന്നലെ രാത്രിയാണ് ഇവര്‍ മുറിയെടുത്തത്. ഇന്ന് രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ പോലീസിനെ വിളിച്ച് പരിശോധിച്ചപ്പോഴാണ് സംഭവമറിയുന്നത്.
മക്കളെ കൊലപ്പെടുത്തയശേഷം പിതാവ് ആത്മഹത്യയ്ക്കു ശ്രമിച്ചതാകാമെന്ന് കരുതുന്നു. തിരിച്ചറിയല്‍ രേഖ പ്രകാരം വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചന്ദ്രശേഖരന്‍ എന്നാണ് ലോഡ്ജില്‍ നല്‍കിയ വിലാസം. എന്നാൽ കുറച്ച് കാലമായി ഇവർ ചൂൽപ്പുറത്താണ് താമസം. ലോഡ്ജിലെ മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. രണ്ട് ആഴ്ച മുൻപാണ് ഭാര്യ അജിത മരിച്ചത്. കുട്ടികളുടെ അമ്മ മരിച്ചതിലുള്ള വിഷമമാണ് ആത്മഹത്യക്ക് കാരണമായി കുറിപ്പിൽ പറയുന്നത്. ചന്ദ്രശേഖരന്റെ രണ്ടാം ഭാര്യയാണ് പരേതയായ അജിത.
(നേരത്ത 3 പേർ മരിച്ചു എന്ന് വാർത്ത നൽകിയതിൽ നിർവ്യാജം ഖേദിക്കുന്നു)