Friday, September 20, 2024

ഗുരുവായൂർ നിയോജക മണ്ഡലം തീര സദസ്സിന് തുടക്കമായി; മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ഗുരുവായൂർ നിയോജകമണ്ഡലം തീര സദസ്സിന് തുടക്കമായി. മമ്മിയൂർ എൽ എഫ് സ്കൂൾ അങ്കണത്തിൽ മന്ത്രി സജി ചെറിയാൻ തീരസദസ്സ് ഉദ്ഘാടനം ചെയ്തു. എൻ.കെ അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. തീരസദസ്സിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജന പ്രതിനിധികൾ, മത്സ്യത്തൊഴിലാളി സംഘടന ഭാരവാഹികൾ തുടങ്ങിയവരുമായി മന്ത്രി സജി ചെറിയാൻ ചർച്ച നടത്തി. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പരാതികൾ കേൾക്കുന്നതിനും പരിഹാരത്തിനുമായാണ് തീര സദസ്സ് സംഘടിപ്പിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments