Friday, September 20, 2024

പുത്തൻ കടപ്പുറം സൂര്യ കലാ കായിക സാംസ്കാരിക വേദി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

ചാവക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ പുത്തൻകടപ്പുറം ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പ്രധാനാധ്യാപിക ഷാജിദ, മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഷഫ്ന, അഭിരാജ് എന്നിവരെ സൂര്യ കലാകായിക സാംസ്കാരിക വേദി അനുമോദിച്ചു.

ചാവക്കാട് നഗരസഭ വൈസ് ചെയർമാർ അനുമോദനച്ചടങ്ങ് ഉൽഘാടനം ചെയ്തു. പി.എ സെയ്തുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പി.എം അജിത്ത്, കെ.എസ് ഷംനാദ്, പി.എ നെസീർ, കെ.എച്ച് ഫാസിൽ, റ്റി.കെ അബ്ദുൾ സലാം, പി.എ നെജീബ്, പി.എൻ ഫായിസ്, കെ.എസ് ഷംസീർ, സ്കൂൾ അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments