Monday, December 15, 2025

ആറ് വയസ്സുകാരി കുഴഞ്ഞു വീണ് മരിച്ചു

തളിക്കുളം: ആറ് വയസ്സുകാരി കുഴഞ്ഞു വീണ് മരിച്ചു. എടശ്ശേരി കിഴക്കേ പള്ളിക്ക് സമീപം താമസിക്കുന്ന പണിക്കവീട്ടിൽ മുഹമ്മദ് റാഫി മകൾ മിൻഹ പർവിൻ ആണ് കുഴഞ്ഞ് വീണ് മരിച്ചത്. തളർന്ന് വീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം ഇന്ന് രാവിലെ 10ന് എടശ്ശേരി കിഴക്കേപള്ളി ഖബർസ്ഥാനിൽ നടക്കും. ഏതാനും നാളുകളായി അസുഖ ബാധിതയായ മിൻഹ ചികിത്സയിലായിരുന്നു. മാതാവ്: സഫിദ. സഹോദരി: അസ്മിന പർവിൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments