കടപ്പുറം: തീരദേശ ഹൈവേ കല്ലിടലിന്റെ ഭാഗമായി കടപ്പുറം പഞ്ചായത്ത് അഴിമുഖം ഒമ്പതാം വാർഡിൽ എൻ.കെ അക്ബർ എംഎൽഎ സന്ദർശനം നടത്തി. തീരദേശ ഹൈവേ കല്ലിടലോടലിൽ മുനക്കകടവ് റഹ്മാനിയ ജുമാമസ്ജിദ് ഉൾപ്പെട്ട ഭാഗങ്ങളിൽ അലൈൻമെന്റ് സംബന്ധിച്ച് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് എൻ.കെ അക്ബർ എംഎൽഎ സ്ഥലം സന്ദർശിച്ചത്. പള്ളിയുടെയും മദ്രസയുടെയും കിഴക്കുഭാഗം തീരദേശ ഹൈവേയിൽ ഉൾപ്പെട്ടതിനാൽ പള്ളി ഒഴിവാക്കി കിട്ടുന്നതിന് ആവശ്യമായ ഇടപെടൽ ഉണ്ടാകുമെന്ന് എം.എൽ.എ ഉറപ്പ് നൽകി. ഇത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മഹല്ല് ഭാരവാഹികളോട് പൊതുമരാമത്ത് വകുപ്പ് മന്ത്രി, സെക്രട്ടറി എന്നിവർക്ക് പരാതി നൽകാൻ എം.എൽ.എ നിർദ്ദേശം നൽകി. പള്ളി ഒഴിവാക്കി അലൈൻമെന്റ് കിഴക്ക് ഭാഗത്തേക്ക് നീക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്നും എം.എൽ.എ ഉറപ്പുനൽകി.