Thursday, November 28, 2024

തീരദേശ ഹൈവേ; പള്ളികൾ പൂർണ്ണമായി ഒഴിവാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ്

കടപ്പുറം: തീരദേശ ഹൈവേയുടെ പരിധിയിൽ നിന്ന് തീരദേശത്തെ പള്ളികൾ പൂർണ്ണമായി ഒഴിവാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ചാവക്കാട് മേഖല കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ഭാഗികമായും പൂർണ്ണമായും നഷ്ടപ്പെടുന്ന പള്ളികൾ നിരവധിയാണ്. മുനക്കക്കടവിലെ ഏക ജുമഅത്ത് പള്ളിയായ റഹ്മാനിയ്യ ജുമാ മസ്ജിദിൻ്റെ ഒരു ഭാഗം തീരദേശ പാതയുടെ പരിധിക്കുള്ളിലാണ്. റോഡ് വികസനത്തിനായി സ്ഥലമെടുക്കുമ്പോൾ അരാധനാലയങ്ങൾ ഒഴിവാക്കണമെന്നിരിക്കെയാണ് ഈ നടപടിയെന്നും യോഗം അഭിപ്രായപ്പെട്ടു. മേഖല പ്രസിഡൻ്റ് ഇബ്രാഹിം ഫൈസി, ജനറൽ സെക്രട്ടറി പി.കെ അലി, വിഖായ ജില്ല ചെയർമാൻ ഷുഐബ് കടപ്പുറം, യൂണിറ്റ് ഭാരവാഹികളായ സാദാത്ത് അഞ്ചങ്ങാടി, നിയാസ് വട്ടേകാട്, ഷഹീർ മുനക്കകടവ്, ഹിഫാസ്, അബ്ദുൾ ബാസിത്ത് ചേറ്റുവ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments