ഗുരുവായൂർ: അവധിയെ ചൊല്ലി ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ എസ്.എച്ച്.ഒയും പോലീസുകാരനും തമ്മിൽ വാക്കേറ്റം. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ സി.ഐ പ്രേമനന്ദ കൃഷ്ണനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗണ്‍മാനായിരുന്ന സി.പി.ഒ മഹേഷുമാണ് വാക്കേറ്റവും ബഹളവും ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. എസ്.എച്ച്.ഒ താമസിക്കുന്ന ഗുരുവായൂര്‍ ശ്രീവത്സം അനക്സിലെ മുറിയിലെത്തിയ മഹേഷ് മാതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് അവധിയെ ചൊല്ലി എസ്.എച്ച്.ഒയുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. മഹേഷ് മദ്യപിച്ചിരുന്നതായി ആരോപണം ഉയർന്നതോടെ പോലീസുകാരനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി മെഡിക്കൽ പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് വകുപ്പ് തല അന്വേഷണം ആരംഭിച്ചു.