Tuesday, February 24, 2026

മന്ദലാംകുന്നിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

പുന്നയൂർക്കുളം: ദേശീയപാത 66 മന്ദലാംകുന്നിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മന്നലാംകുന്ന് ജുമാ മസ്ജിദിന് വടക്ക്  കുന്നിക്കൽ വീട്ടിൽ അബ്ദുൽ ജബ്ബാറാ(70)ണ് മരിച്ചത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന അബ്ദുൽ ജബ്ബാറിനെ ഇന്നലെ രാവിലെയാണ് കാറിടിച്ചത്. മന്ദലാംകുന്ന് സെന്ററിലുള്ള ഇസ്തിരി കട തുറക്കാനായി റോഡരികിലൂടെ നടന്നു പോവുകയായിരുന്നു ജബ്ബാർ. ഇതേ സമയം നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ജബ്ബാറിനെ ആദ്യം ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments