Friday, April 4, 2025

അരിമ്പൂരിൽ ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു

കാഞ്ഞാണി: അരിമ്പൂരിൽ ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു. മനക്കൊടി ഏലോത്ത് റോഡ് സ്വദേശി  പ്രതീഷ് – മായ ദമ്പതികളുടെ മകൻ അക്ഷയ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത്  പരയ്ക്കാട്  ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയതിനിടെയായിരുന്നു അപകടം. വെള്ളത്തിലിറങ്ങിയതോടെ അക്ഷയ് മുങ്ങി താഴുകയായിരുന്നു എന്ന് പറയുന്നു. കൂട്ടുകാരുടെ നിലവിളി കേട്ട്   ഓടിയെത്തിയ നാട്ടുകാർ വെള്ളത്തില്‍ നിന്നും കുട്ടിയെ പുറത്തെടുത്ത് ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments