തൃശൂർ: തൃശൂർ കോർപ്പറേഷൻ ഒളരിക്കര മാർക്കറ്റ് കെട്ടിട നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ അടിയന്തിരമായി പരിഹരിക്കണമെന്നും മാർക്കറ്റിൽ വർഷങ്ങളായുള്ള വ്യാപാരികളെ കോർപ്പറേഷൻ വഞ്ചിച്ചു എന്നും
മാർക്കറ്റിലെ വ്യാപാരികളെ കോർപ്പറേഷൻ പുകച്ചു പുറത്തു ചാടിക്കുകയാണനും കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് പറഞ്ഞു. മാർക്കറ്റ് നിർമിച്ച ശേഷം വ്യാപാരികൾക്ക് പുനരധിവാസം നൽകിയത് മലിനജലത്തിൽ ആണനും വ്യാപാരികൾ ക്കും ജനങ്ങൾക്കും മാർക്കറ്റിൽ കയറാൻ കഴിയാത്ത അവസ്ഥയാണന്നും മലിനജല പ്രശനം കോർപ്പറേഷൻ അടിയന്തിരമായി പരിഹരിക്കണമെന്നും എ.പ്രസാദ് ആവശ്യപ്പെട്ടു. കോർപ്പറേഷൻ കൗൺസിലിനെ വിശ്വസിച്ചാണ് 14 വ്യാപാരികളും മുറി ഒഴിഞ്ഞ് നിർമ്മാണത്തിന് അവസരം ഒരുക്കിയത്. പുതിയ മാർക്കറ്റ് കെട്ടിടം നിർമ്മിക്കാനായി കോർപ്പറേഷൻ അവസരം ഒരുക്കിയ വ്യാപാരികളെ തെരുവിൽ തള്ളിയിടാനാണ് കോർപ്പറേഷൻ ഭരണസമിതി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.