Friday, November 22, 2024

ഗുരുവായൂർ നിയോജക മണ്ഡലം തീര സദസ്സ് ജൂൺ 11 ന് മണത്തല ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലം തീര സദസ്സ് ജൂൺ 11 ന് നടക്കുമെന്ന് എൻ.കെ അക്ബർ എം.എൽ.എ അറിയിച്ചു. രാവിലെ 9.30 മുതൽ മണത്തല ഹയർ സെക്കൻഡറി സ്കൂളിലാണ് തീര സദസ്സ് പരിപാടി നടക്കുക. മെയ്‌ ഒമ്പതിന് നടക്കേണ്ടിയിരുന്ന പരിപാടി താനൂർ ബോട്ടപകടത്തെ തുടർന്നാണ് മാറ്റിവെച്ചത്. തീരദേശ ജനങ്ങളുമായി അധികൃതര്‍ക്കും ജനപ്രതിനിധികള്‍ക്കും നേരിട്ട് സംവദിക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കാണുന്നതിനുമായുള്ള ​ ഗുരുവായൂർ നിയോജക മണ്ഡലം തീര സദസ്സിലക്ക് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് മത്സ്യതൊഴിലാളികളുടെ 374 അപേക്ഷകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ അപേക്ഷകൾ ​ഗുരുവായൂര്‍ മണ്ഡലത്തിലാണ് ലഭിച്ചിട്ടുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments