Friday, September 20, 2024

പുന്നയൂർക്കുളം വെസ്റ്റ്‌ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി

പുന്നയൂർക്കുളം: പുന്നയൂർക്കുളം വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32-ആം രക്തസാക്ഷിത്വ ദിനാചരണം നടത്തി. മന്ദലാംകുന്ന് കിണർ സെന്ററിൽ നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി എ.എം. അലാവുദ്ധീൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ മൂസ ആലത്തയിൽ അധ്യക്ഷത വഹിച്ചു. കെ.കെ. അബൂബക്കർ, കെ.സി. സുലൈമാൻ, കുമാരൻ, ഷാനി ആലത്തയിൽ, സി.ടി. കെബീർ, മുർഷാദ് എന്നിവർ സംസാരിച്ചു. നാക്കോല മഹാത്മാഗാന്ധി ചാരിറ്റബിൾ ഓഫീസിൽ നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി എ.എം. അലാവുദ്ധീൻ ഉദ്‌ഘാടനം ചെയ്തു.
മൂസ ആലത്തയിൽ, ഷംസു ചെറായി, സൈനു, ജമാൽ പരുവാണത്ത് തുടങ്ങിയവർ സംബന്ധിച്ചു.

നാക്കോല മഹാത്മാഗാന്ധി ചാരിറ്റബിൾ ഓഫീസിൽ നടന്ന പരിപാടി

RELATED ARTICLES
- Advertisment -

Most Popular

Recent Comments