Sunday, January 11, 2026

എടയൂർ മുനീറുൽ ഇസ്ലാം മദ്രസ പാരന്റ് മീറ്റും മൊട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

പുന്നയൂർ: എടയൂർ മുനീറുൽ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തിൽ പാരന്റ്സ് മീറ്റും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ആന്റ് എഡ്യൂക്കേഷനൽ റിസർച്ച് മെമ്പറും എസ്.കെ.എസ്.എസ്.എഫ് ട്രന്റ് ട്രൈനറുമായ മുഹമ്മദ്‌ ഹബീബ് വാഫി അമിനിക്കാട് ഉദ്ഘാടനം ചെയ്തു. മദ്രസ എക്സിക്യൂട്ടീവ് മെമ്പർ എം.കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. മദ്രസ വൈസ് പ്രസിഡന്റുമാരായ കരീം കണ്ണാണത്ത്, ടി.കെ ഉസ്മാൻ എന്നിവർ സംസാരിച്ചു. സ്വദർ ബാദുഷ ബാഖവി പ്രാർത്ഥന നടത്തി. മദ്രസ ജനറൽ സെക്രട്ടറി ഹുസൈൻ എടയൂർ സ്വാഗതവും ട്രഷറർ ബി.കെ അബു കണ്ണാണത്ത് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments