Monday, February 23, 2026

തമ്പുരാൻപടി നടുവട്ടം റെസിഡൻസ് അസോസിയേഷന്റെ 11-ാം വാർഷികവും കുടുംബസംഗമവും നടന്നു

ഗുരുവായൂർ: തമ്പുരാൻപടി നടുവട്ടം റെസിഡൻസ് അസോസിയേഷന്റെ 11-ാം വാർഷികവും കുടുംബസംഗമവും നടന്നു.
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ എസ്.ഐ ജയപ്രദീപ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ എ സായിനാഥൻ മാസ്റ്റർ ആശംസയർപ്പിച്ചു.
സുഭാഷ്, രാജലക്ഷ്മി, ലത വേണുഗോപാൽ എന്നിവർ സംസാരിച്ചു. തുളസിദാസ് കോട്ടപ്പടി സ്വാഗതവും വേണുഗോപാൽ മാളിയേക്കൽ നന്ദിയും പറഞ്ഞു.
അസോസിയേഷൻ മെമ്പർമാരിൽ 80 വയസ്സ് കഴിഞ്ഞവരെയും ചുരുങ്ങിയ കാലയളവിൽ നിരവധി വേദികളിൽ ലഹരി വിമുക്ത ഒറ്റയാൾ നാടകം അവതരിപ്പിച്ച തുളസിദാസ് കോട്ടപ്പടിയെയും ചടങ്ങിൽ ആദരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments