Friday, September 20, 2024

ചേറ്റുവ പുഴയോരത്ത് 340 മീറ്റർ ഭിത്തി കെട്ടണം; ജില്ലാ കളക്ടർക്ക് വാർഡ് മെമ്പർ നിവേദനം നൽകി

കടപ്പുറം: ചേറ്റുവ പുഴയോരത്ത് 340 മീറ്റർ ഭിത്തി കെട്ടി സംരക്ഷിക്കണമെന്നും പൂർണ്ണമായി കടൽ ഭിത്തി തകർന്ന ഭാഗങ്ങളിൽ ജിയോ ബാഗ് തടയണ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് കടപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ സെമീറ ഷെരീഫ് ജില്ല കളക്ടർ വി.ആർ കൃഷ്ണ തേജക്ക് നിവേദനം നൽകി. 240 മീറ്റർ പുഴ ഭിത്തി കെട്ടാൻ ഇറിഗേഷൻ വകുപ്പിന് കത്ത് നൽകിയിട്ടും നടപടിയായില്ലെന്നും ഈ ഭാഗത്ത് ഭിത്തി കെട്ടുന്നതിന് നിർദ്ദേശം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. നിവേദനം സ്വീകരിച്ച കളക്ടർ അടിയന്തര നടപടി സ്വീകരിക്കുന്നതിന് ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകിയതായി മെമ്പർ പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് ഇറിഗേഷൻ ഡിവിഷൻ അഡീഷണൽ എക്സിക്യൂട്ടീവ് എൻജിനീയർ മോഹനനും നിവേദനം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments