Friday, April 11, 2025

കുന്നംകുളത്ത്‌ പടക്ക ഗോഡൗണിന്‌ തീപിടിച്ചു; അഗ്നിരക്ഷാ സേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു

കുന്നംകുളം: കുന്നംകുളത്ത്‌ പടക്ക ഗോഡൗണിന്‌ തീപിടിച്ചു. ഇന്ന് വൈകീട്ട്‌ മൂന്നരയോടെയാണ്‌ മരത്തംകോട്‌ പൂശപ്പിള്ളിയിൽ പ്രവർത്തിക്കുന്ന പടക്ക ഗോഡൗണിന്‌ തീപിടിച്ചത്‌. പൂശപ്പിള്ളി സ്വദേശിയായ ഉടമയുടെ വീടിനോട്‌ ചേർന്നുള്ള കെട്ടിടത്തിലാണ്‌ തീപിടുത്തം.
കുന്നംകുളം, വടക്കഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് രണ്ട്‌ യൂണിറ്റ്‌ അഗ്നിരക്ഷാ സേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments