Friday, September 20, 2024

വെല്‍ഫെയര്‍ പാര്‍ട്ടി പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി

പുന്നയൂർക്കുളം: ഭവന സ്വപ്‌നത്തിനുമേല്‍ ഇടതു സര്‍ക്കാരിന്റെ നികുതി ഭീകരത എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. കുന്നത്തൂരില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടത്തിയ ധര്‍ണ വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി ഫൈസല്‍ ഉസ്മാന്‍ ഒരുമനയൂര് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി പഞ്ചായത്ത് പ്രസിഡണ്ട് മുസ്തഫ കമാല്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അബ്ദുസമദ് അണ്ടത്തോട് മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി പഞ്ചായത്ത് സെക്രട്ടറി സാദിഖ് തറയില്‍ സ്വാഗതവും ഉമ്മര്‍ കടിക്കാട് നന്ദിയും പറഞ്ഞു. വിവിധ യൂണിറ്റ് ഭാരവാഹികളായ ലത്തീഫ്, ജലാൽ, അബൂബക്കര്‍ കാണക്കോട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments