കോഴിക്കോട്: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിന്റെ ഉടമ താനൂർ സ്വദേശി നാസർ അറസ്റ്റിൽ. കോഴിക്കോട് നിന്നുമാണ് നാസർ പൊലീസ് പിടിയിലായത്. അപകടത്തിന് പിന്നാലെ നാസർ ഒളിവിൽ പോയിരുന്നു.
നാസറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. നാസറിന്റെ സഹോദരൻ സലാം, അയൽവാസിയായ മുഹമ്മദ് ഷാഫി എന്നിവരെ കൊച്ചിയിൽ നിന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. വാഹനപരിശോധനക്കിടെ പാലാരിവട്ടം പൊലീസാണ് ഇവരെ പിടികൂടിയത്.

