ഗുരുവായൂർ: താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ നാളെ നടത്താനിരുന്ന തീരസദസ്സ് മാറ്റിവെച്ചതായി എൻ.കെ അക്ബർ എം.എൽ.എ അറിയിച്ചു. പുതുക്കിയ ദിവസം പിന്നീട് അറിയിക്കും. തീരദേശ ജനതയുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാനും പരിഹരിക്കാനുമായാണ് തീര സദസ്സ് സംഘടിപ്പിക്കുന്നത്. ഗുരുവായൂർ നിയോജകമണ്ഡലത്തിലെ തീര സദസ്സ് ചാവക്കാട് മണത്തല ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് നടത്തുന്നത്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ 374 അപേക്ഷകളാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്.