Friday, September 20, 2024

സി.ഐ.ടി.യു ചാവക്കാട് വെസ്റ്റ് കോ-ഓർഡിനേഷൻ കമ്മിറ്റി മണത്തല ഗവണ്മെന്റ് ഹൈസ്കൂൾ പരിസരം ശുചീകരിച്ചു

ചാവക്കാട്: സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മെയ്‌ ഒന്ന് മുതൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണത്തല  ഗവണ്മെന്റ് ഹൈസ്കൂൾ പരിസരം ശുചീകരിച്ചു. സി.ഐ.ടി.യു ചാവക്കാട് വെസ്റ്റ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ നിർവഹിച്ചു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക് അധ്യക്ഷത വഹിച്ചു. പി.പി നാരായണൻ, റീന കരുണൻ, പ്രിയ മനോഹരൻ, കെ.ആർ ആനന്ദൻ, ടി.എം ഹനീഫ, കെ.കെ അനിൽ, കെ.എ ശശിധരൻ, മഞ്ജു കൃഷ്ണൻ, കെ.എ ഷമീർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments