Sunday, November 24, 2024

സ്കൂട്ടറിൽ മകനോടൊപ്പം യാത്ര ചെയ്തിരുന്ന റിട്ട. അദ്ധ്യാപിക ബസ്സിടിച്ച് മരിച്ചു

അരിമ്പൂർ: എറവ് ആറാംകല്ലിൽ ബസ്സിടിച്ച് സ്കൂട്ടറിൽ മകനോടൊപ്പം യാത്ര ചെയ്തിരുന്ന റിട്ട. അദ്ധ്യാപിക ബസ്സിടിച്ച് മരിച്ചു. എറവ് അഞ്ചാംകല്ല് ചെറുവത്തൂർ ടെൻസിയുടെ ഭാര്യ റെറ്റി യാണ് മരിച്ചത്. 56 വയസ്സായിരുന്നു. ചാവക്കാട് കടപ്പുറം വട്ടേക്കാട് പി.കെ.എം.എച്ച്.എം യു.പി സ്കൂളിലെ അധ്യാപികയായിരുന്നു റെറ്റി. വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം.
മകനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ആറാംകല്ല് കപ്പേളക്ക് സമീപത്ത് വച്ച് പുറകിലൂടെയെത്തിയ അന്തിക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. ഉടൻ തന്നെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ശനിയാഴ്ച വൈകീട്ട് 5.30 ന് എറവ് കപ്പൽ പള്ളി സെമിത്തേരിയിൽ നടക്കും.ബ്രൂണി മരിയ, ബ്രോളിൻ എന്നിവർ മക്കളും ബിനോയ് മരുമകനുമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments