Sunday, November 24, 2024

റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ 150 കോടിയുടെ ധനസമാഹരണം; മണപ്പുറം ഫിനാന്‍സിന്റെ വലപ്പാട്ടെ കേന്ദ്ര ഓഫീസിലും ഉടമ വി.പി നന്ദകുമാറിന്റെ വീട്ടിലും റെയ്ഡ്

വാടാനപ്പള്ളി: പ്രമുഖ ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ വലപ്പാട്ടെ കേന്ദ്ര ഓഫീസിലും ഉടമ വി പി നന്ദകുമാറിന്റെ വീട്ടിലും എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് റെയ്ഡ്. കൊച്ചിയില്‍ നിന്നെത്തിയ ഇ.ഡി ഉദ്യോഗസ്ഥരാണ് മണപ്പുറം ഗ്രൂപ്പിന്റെ ഹെഡ് ഓഫീസില്‍ റെയ്ത് നടത്തിയത്.
റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ പൊതുജനങ്ങളില്‍ നിന്ന് 150 കോടിയുടെ ധനസമാഹരണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ.ഡി റെയ്ഡ് നടക്കുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. അതോടൊപ്പം കെ.വൈ.സി ഇല്ലാതെ കോടിക്കണക്കിന് രൂപയുടെ വിനിമയം നടത്തിയെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. നാല് സ്ഥലങ്ങളില്‍ ഒരേ സമയമാണ് റെയ്ഡ്. രേഖകളെല്ലാം ഇ.ഡി സംഘം ശേഖരിച്ചു കഴിഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments