Friday, September 20, 2024

കാപ്പിരിക്കാട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ദമ്പതികൾക്ക് പരിക്കേറ്റു

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയ പാതയിൽ പാലപ്പെട്ടി കാപ്പിരിക്കാട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.  ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റു. പാപ്പാളി സ്വദേശി ചെറുനമ്പി വീട്ടിൽ മുസ്തഫ (35), ഭാര്യ പാലപ്പെട്ടി സ്വദേശിനി ചെറിയകത്ത് സുഫീറ (31) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ അകലാട് മുന്നൈനി വി – കെയർ ആംബുലൻസ് പ്രവർത്തകർ പുന്നയൂർക്കുളം ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments