Saturday, April 12, 2025

ഇരട്ടപ്പുഴ ഉദയ വായനശാല അവധിക്കാല ക്യാമ്പ് – ‘തണ്ണീർപന്തൽ’ സമാപിച്ചു

കടപ്പുറം: ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ നടന്ന “തണ്ണീർപന്തൽ” അവധിക്കാല ക്യാമ്പ് സമാപിച്ചു. ക്യാമ്പ് സമാപന സമ്മേളനം ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ മിസിരിയ മുസ്താഖലി നിർവഹിച്ചു. വായനശാല പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്തിൽ നിന്ന് അനുവദിച്ച ലാപ്ടോപ് മിസിരിയ വായനശാല സെക്രട്ടറിയ്ക്ക് കൈമാറി. ചടങ്ങിൽ ക്യാമ്പ് ഡയറക്ടർ അഹമ്മദ് മൊയ്നുദ്ധീൻ, പി.വി ദിലീപ് കുമാർ കടപ്പുറം, സെക്രട്ടറി വലീദ് തെരുവത്ത്, കടപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പ്രസന്ന ചന്ദ്രൻ, സി.കെ രാധാകൃഷ്ണൻ, സാംസ്ക്കാരിക പ്രവർത്തകനും അദ്ധ്യാപകനുമായ ഷാജി നിഴൽ, നർഗീസ്, കെ.വി സിദ്ധാർത്ഥൻ, യൂസഫ് വലിയകത്ത് തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments