Tuesday, June 24, 2025

മുറ്റിച്ചൂരിൽ നാലു വയസുകാരിക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം

അന്തിക്കാട്: മുറ്റിച്ചൂരിൽ നാലു വയസുകാരി പാമ്പുകടിയേറ്റു മരിച്ചു. മുറ്റിച്ചൂർ പള്ളിയമ്പലത്തിനു സമീപം കക്കേരി ഷമീറിന്റെ മകൾ ആസിയ റൈഹാൻ ആണ് മരിച്ചത്. വീടിനു മുറ്റത്ത് വെച്ച് മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ആസിയക്ക് പാമ്പുകടിയേറ്റത്. ഇന്ന്  വൈകിട്ടാണ് സംഭവം. ഖബറടക്കം ബുധനാഴ്ച മുറ്റിച്ചൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മാതാവ്: രഹന, സഹോദരികൾ: ആലിയ അഫ്രീൻ. ആദിയ സഹരീൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments