Friday, September 20, 2024

ഗുരുവായൂർ ദേവസ്വത്തിന് പുതിയ ആംബുലൻസ് സമർപ്പിച്ച് എസ്.ബി.ഐ

ഗുരുവായൂർ: ഭക്തജന സേവനത്തിനായി ഗുരുവായൂർ ദേവസ്വത്തിലേക്ക് പുതിയ ആംബുലൻസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ആംബുലൻസ് സമർപ്പിച്ചത്. ഇന്ന് വൈകീട്ട് കിഴക്കേ നട ദീപസ്തംഭത്തിന് മുന്നിൽ വാഹനപൂജയ്ക്ക് ശേഷം നടന്ന ചടങ്ങിൽ എസ്.ബി.ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ വെങ്കടരമണ ഭായി റെഡ്ഢി ആംബുലൻസിൻ്റെ താക്കോൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയന് കൈമാറി. തുടർന്ന് ദേവസ്വം ചെയർമാനും എസ്.ബി.ഐ ചീഫ് ജനറൽ മാനേജരും ചേർന്ന് പുതിയ ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു.

എസ്.ബി.ഐ ഉദ്യോഗസ്ഥർക്ക് ഗുരുവായൂരപ്പൻ്റെ പ്രസാദ കിറ്റ് ദേവസ്വം ചെയർമാൻ നൽകി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, നഗരസഭ കൗൺസിലർ കെ.പി ഉദയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഏ.കെ രാധാകൃഷ്ണൻ, എസ്.ബി.ഐ ജനറൽ മാനേജർ ടി ശിവദാസ്, ഡി.ജി.എം രമേഷ് വെങ്കിടേശമൂർത്തി, റീജിയണൽ മാനേജർ എം മനോജ് കുമാർ, ബ്രാഞ്ച് മാനേജർമാരായ രാജേഷ് വിജയൻ, എ.ജി ശ്യാംകുമാർഎന്നിവരും
ദേവസ്വം ഉദ്യോഗസ്ഥരും ദേവസ്വം ആശുപത്രി ജീവനക്കാരും ഭക്തജനങ്ങളും ചടങ്ങിൽ സന്നിഹിതരായി. ദേവസ്വത്തിലെ മുതിർന്ന ഡ്രൈവർ കെ സതീശനാണ് കന്നിയോട്ടത്തിൽ ആംബുലൻസിൻ്റെ സാരഥിയായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments