കുന്നംകുളം: കാണിപ്പയ്യൂർ ആനായ്ക്കലിൽ മധ്യ വയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാണിപ്പയ്യൂർ ആനായ്ക്കൽ ചൂണ്ടപുരക്കൽ ഗിരീഷി(62)നെയാണ്
മരിച്ച നിലയിൽ കണ്ടെത്തിയത്. ആനായ്ക്കലിലെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിലാണ് ഗിരീഷിനെ കണ്ടെത്തിയത്. കിടപ്പ് മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
മരിച്ച ഗിരീഷ് വീട്ടിൽ തനിച്ചായിരുന്നു താമസം. വീട്ടിൽ നിന്നും ദുർഗ്ഗന്ധം വമിച്ചതോടെ പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.