Friday, September 20, 2024

വലപ്പാട്, നാട്ടിക വാഹനപകടം; മൂന്നുപേർ മരിച്ചു

നാട്ടിക: വലപ്പാടും നാട്ടികയിലുമുണ്ടായ രണ്ട് വാഹനപകടങ്ങളിൽ മൂന്നുപേർ മരിച്ചു. നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേരും വലപ്പാട് കുരിശുപള്ളി വളവില്‍ ബൈക്ക് മതിലിലിടിച്ച് ഒരാളുമാണ് മരിച്ചത്. നാട്ടികയിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് തിരൂര്‍ സ്വദേശികളായ മുഹമ്മദ്ദ് റിയാന്‍, സഫ് വാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 4 പേരെ തൃശ്ശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വലപ്പാട് കുരിശുപള്ളി വളവില്‍ ബൈക്ക് മതിലിലിടിച്ച് കുന്നംകുളം പഴഞ്ഞി ചെറുതുരുത്തി മേലയില്‍ ദാസന്റെ മകന്‍ ജുബിന്‍ (24) ആണ് മരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments