Saturday, April 12, 2025

16 വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം: പെരുമ്പിലാവ് ഒറ്റപ്പിലാവിൽ 16 വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പിലാവ് കുളപ്പുള്ളി വീട്ടിൽ രൂപേഷിന്റെ ദമ്പതികളുടെ മകൾ നന്ദനയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. സംഭവ സമയത്ത് വീട്ടിൽ രക്ഷിതാക്കൾ ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞ ഉടൻതന്നെ നന്ദനയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പിന്നീട് കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ സംസ്കാരം നടക്കും. പ്രിയയാണ് മാതാവ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments