Saturday, April 12, 2025

എടക്കഴിയൂരിൽ വാഹനപകടം; ഒരാൾ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

എടക്കഴിയൂർ: നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്നു പേരിൽ  ഒരാൾ മരിച്ചു. ഒരാളുടെ നില ഗുരുതരം. അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രികനായ  തൃശൂർ സ്വദേശി മനയത്ത് അബു (72) വാണ് മരിച്ചത്.  ഇന്ന് രാവിലെ ഒൻപതര മണിയോടെ എടക്കഴിയൂർ ആരോഗ്യ കേന്ദ്രത്തിനു സമീപം ദേശീയപാതയിലാണ് അപകടം. പൊന്നാനി ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് അതേ ദിശയിലൂടെ സഞ്ചരിച്ചിരുന്ന രണ്ടു സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. എടക്കഴിയൂർ ഹൈസ്‌കൂൾ സ്റ്റോപ്പിന് സമീപം വെച്ച് സ്‌കൂട്ടറിൽ  ഇടിച്ച് നിയന്ത്രണം വിട്ട കാർ മീറ്ററുകൾക്കപ്പുറം ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ മറ്റൊരു സ്‌കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.  പരിക്കേറ്റ മനയത് അബുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.  അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രികരായ  ഗുരുവായൂർ മുല്ലത്തറ ശ്രീപതി അപാർട്മെന്റിൽ കൃഷ്ണകുമാറിനെ ഗുരുതര പരിക്കുകളോടെ വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർ യാത്രികനായ ചിറയിൻ വീട് കൊല്ലം അബ്ദുൽ ഷുക്കൂർ ചാവക്കാട് ഹയാത് ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം സ്വദേശികളായ കുടുംബം എറണാകുളത്ത് നിന്നും കോഴിക്കോട് സി എം മടവൂർ തീർത്ഥ കേന്ദ്രത്തിലേക്ക് പോകുന്ന വഴിയാണ് കാർ അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments