Friday, September 20, 2024

മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചു; എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവില്വാമല: തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്‌ 8 വയസ്സുകാരി മരിച്ചു. പട്ടിപ്പറമ്പ്‌ കുന്നത്ത്‌ വീട്ടിൽ അശോക്‌ കുമാറിന്റെ മകൾ ആദിത്യശ്രീയാണ്‌ മരിച്ചത്‌. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. ഫോൺ ചാർജ്ജിംഗിൽ ആയിരുന്നു എന്നും പറയപ്പെടുന്നുണ്ട്‌. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്‌ ആദിത്യശ്രീ. പിതാവ്‌ അശോക്‌ കുമാർ പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായിരുന്നു. പഴയന്നൂർ പോലീസും, ഫോറൻസിക്‌ സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം വീടിനുള്ളിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികൾ അറിയിച്ചു. പൊട്ടിത്തെറിച്ചത്‌ മൊബൈൽ ആണെന്നാണ്‌ പ്രാഥമിക നിഗമനം. വീട്ടിലെ രോഗിയായ വയോധികക്കായി ഓക്സിജൻ സിലിണ്ടറും വീടിനകത്ത്‌ സൂക്ഷിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments