Friday, April 18, 2025

മോഡിയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ഗുരുവായൂർ ബ്ലോക്ക് പ്രസിഡണ്ടിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടി.എസ് അജിത്ത്

ഗുരുവായൂർ: കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി അവസാനിപ്പിക്കാൻ എല്ലാ വിധ പരിശ്രമങ്ങളും നടത്തുന്ന മോദിയെ പരസ്യമായി പ്രകീർത്തിക്കാനും അഭിനന്ദിക്കാനും ശ്രമിച്ച കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡണ്ട് സി.എ ഗോപ പ്രതാപന്റെ നടപടി തികച്ചും അംഗീകരിക്കാനാവില്ലെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടി.എസ് അജിത്ത് പറഞ്ഞു. ഗോപപ്രതാപനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദിയുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സംഭവത്തിലായിരുന്നു അഡ്വ. ടി.എസ് അജിത്തിന്റെ പ്രസ്താവന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments