ഗുരുവായൂർ: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ മനസിലിരിപ്പാണ് മോദിയുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിലൂടെ പുറത്തു ചാടിയതെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി അബ്ദുൽ ഖാദർ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ടിന് എഫ്ബി ഉപയോഗിക്കാന്‍ അറിയാത്തതാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. തനിക്ക് തോന്നിയാല്‍ താന്‍ ബി.ജെ.പിയിലേക്ക്
പോകുമെന്ന് പറഞ്ഞ കെ സുധാകരന്‍റെ അനുയായിയില്‍ നിന്ന്
ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാമെന്നും
മതേതര വിശ്വാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതാവിന്റെ വഴി തെറ്റിയ ഈ പോക്കില്‍ പ്രതിഷേധിക്കണമെന്നും അബ്ദുൽ ഖാദർ പറഞ്ഞു.