ന്യൂഡൽഹി: ഡൽഹി മേഖലയിലെ മലയാളികളുടെ സാംസ്‌കാരിക സംഘടന ജനസംസ്‌കൃതിയുടെ മുപ്പത്തി എട്ടാം കേന്ദ്ര വാർഷിക സമ്മേളനം കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്‌തു. മതനിരപേക്ഷ സംസ്‌കാരം മുന്നോട്ടു കൊണ്ടു പോകുന്നതിൽ ജനസംസ്‌കൃതി പോലുള്ള സംഘടനകൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി മലയാളി സംഘടനകളുടെ ആഗോള സമ്മേളനം വിളിക്കാൻ ജനസംസ്കൃതി മുൻകൈ എടുക്കണമെന്ന് അബ്‌ദുൾ ഖാദർ നിർദ്ദേശിച്ചു. ഹർകിഷൻ സിങ് സുർജിത് ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൻ അഖിലേന്ത്യാ ലായേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി സുരേന്ദ്രനാഥ്, കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ്, അശോക് തിവാരി, കെ കെ പ്രസന്ന, എ കെ പ്രസാദ്, പ്രദീപൻ എന്നിവർ സംസാരിച്ചു.