Friday, September 20, 2024

മൈസൂരിൽ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച സംഭവം: അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ

തൃശൂർ: മൈസൂരിൽ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ യുവാവിനെ കരുവന്നൂരിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരുവന്നൂർ ചെറിയ പാലം കാരയിൽ ഷഹാസി (23)നെയാണ് വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഊരകം ചെമ്പകശേരി സബീന(30) ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ മൈസൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. മൈസൂരിലെ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയായിരുന്നു സബീന. ആൺ സുഹൃത്തായ ഷഹാസിനൊപ്പമാണ് താമസിച്ചിരുന്നത്. സബീനയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. ദുരൂഹതയുള്ളതിനാൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് ഷഹാസിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ കുറ്റം സമതിക്കുകയും ചെയ്തു. തുടർന്ന് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സബീനയുടെ ബന്ധുക്കളുടെ പരാതിയിൽ മൈസൂർ സരസ്വതിപുരം പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലായിരുന്ന പ്രതി ഷഹാസ് ജാമ്യത്തിലിറങ്ങി വെള്ളിയാഴ്ചയാണ് വീട്ടിലെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments