Friday, September 20, 2024

അകലാട് മൂന്നൈനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാത അകലാട് മൂന്നൈനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. മൂന്നുപേർക്ക് പരിക്കേറ്റു. ഒറ്റയിനി വട്ടം പറമ്പിൽ നാസർ, കോഴിക്കോട് പേരാമ്പ്ര നടുക്കണ്ടിൽ വീട്ടിൽ വൈഷ്ണവ്, രാമനാട്ടുകര മുറിപ്പരിക്കൽ വീട്ടിൽ അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.  ഇന്ന് രാത്രി 9.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments