Saturday, November 23, 2024

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 4.91 കോടി: 2.752 കി.ഗ്രാം സ്വർണവും 18.10 കിലോ വെള്ളിയും; ഈ ഭണ്ഡാരത്തിൽ 1,55,426 രൂപയും

ഗുരുവായൂർ: ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാര വരവായി ലഭിച്ചത് 4,91,61,707 രൂപയും 2 കിലോ 752 ഗ്രാം 100 മില്ലിഗ്രാം സ്വർണവും 18.10 കിലോ വെള്ളിയും. ഈ ഭണ്ഡാരത്തിൽനിന്ന് 1,55,426 രൂപയും ലഭിച്ചു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിത നോട്ടുകളും ലഭിച്ചു. എസ്‌ബിഐയ്ക്ക് ആയിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല.
കേന്ദ്ര സർക്കാർ 1000, 500 നോട്ടുകൾ നിരോധിച്ചതിന് ശേഷവും ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽനിന്ന് നിരോധിത നോട്ടുകൾ ലഭിക്കുന്നത് പതിവായി. പഴയ നോട്ടുകൾ നൽകി പുതിയത് മാറ്റിയെടുക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോഴാണ് ഇത്തരം നോട്ടുകൾ ഗുരുവായൂരപ്പന്റെ ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നത് പതിവായത്. 2017 മുതൽ എല്ലാ മാസവും ഭണ്ഡാരം എണ്ണുമ്പോൾ നിരോധിത നോട്ടുകൾ ഉണ്ടാകും. ഇന്നലെ ഭണ്ഡാരം എണ്ണിക്കഴിഞ്ഞപ്പോഴും നിരോധിച്ച 1000 രൂപയുടെ ഒമ്പത് നോട്ടുകളും 500 രൂപയുടെ 39 നോട്ടുകളും ലഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments