Friday, September 20, 2024

മുതുവട്ടൂർ മഹല്ല് ഈദ് ഗാഹ് ശനിയാഴ്ച രാവിലെ 7.45 ന് മുതുവട്ടൂർ രാജാ ഹാൾ ഗ്രൗണ്ടിൽ നടക്കും

ചാവക്കാട്: മുതുവട്ടൂർ മഹല്ല് ഈദ് ഗാഹ് ശനിയാഴ്ച രാവിലെ കൃത്യം 7.45 ന് മുതുവട്ടൂർ രാജാ ഹാൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിക്കും. മഹല്ല് ഖാസി വി.ഐ സുലൈമാൻ അസ്ഹരി നമസ്കാരത്തിന് നേതൃത്വം നൽകും. മഹല്ല് സെക്രട്ടറി പി.വി ഉസ്മാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഈദ് ഗാഹ് കൺവീനർ വി.വി ഷെരീഫ് വിശദീകരിച്ചു. ഈദ് ഗാഹ് നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ജോയിന്റ് സെക്രട്ടറി പി.എം അബ്ദുൾ ഹസീബ്, കമ്മിറ്റി അംഗങ്ങളായ കെ.വി മുസ്തക്കീം, ആർ.വി അബ്ദുൾ ഷെരീഫ്, കെ ഷംസുദ്ദീൻ, എ.വി അലി, എ.എച്ച് അബ്ദുൾ ജലീൽ, പി.വി ഫൈസൽ, സലീം, കെ കബീർ, സാലിഹ് തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments